Welcome to the official website of Literary Association Of North America (LANA), a 501(c)(3) non-profit organization, is a collective body of writers of Kerala origin, who migrated to the North American subcontinent. Its primary goal is to promote Malayalam literature in a global scope. It is secular in nature, maintains gender equality, and promotes free thinking.

വടക്കേ അമേരിക്കൻ മണ്ണിൽ മലയാള ഭാഷയെയും സാഹിത്യത്തെയും ഹൃദയത്തോട് ചേർത്തുപിടിച്ച് വളർന്നുവന്ന മഹത്തായ സാംസ്കാരിക-സാഹിത്യ കൂട്ടായ്മയാണ് ‘ലാന’. കുടിയേറ്റ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മാതൃഭാഷയോടും സാഹിത്യത്തോടും കലാസാംസ്കാരിക പ്രവർത്തനങ്ങളോടും അചഞ്ചലമായ സ്നേഹം കാത്തുസൂക്ഷിച്ച അനേകം പ്രതിഭകളുടെ കൂട്ടായ പരിശ്രമമാണ് ലാനയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്.
2026–27 വർഷങ്ങളിൽ ‘ലാന’യുടെ ദൗത്യവും ദർശനവും ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ട് പോകുമെന്ന് ഈ ഭരണസമിതിയുടെ പേരിൽ ഞാൻ ഉറപ്പുനൽകുന്നു. ലാനയുടെ പ്രവർത്തനങ്ങളെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ സജീവവും സൃഷ്ടിപരവും ഫലപ്രദവുമാക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം.
വടക്കേ അമേരിക്കയിലെ മലയാള സാഹിത്യവും സാഹിത്യപ്രവർത്തനങ്ങളും ഇന്ന് വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. എഴുത്ത് വ്യക്തികളുടെ ഉള്ളറകളെ മാത്രമല്ല, സമൂഹത്തിന്റെ ചിന്തയെയും സംസ്കാരത്തെയും പുരോഗമനകരമായി മുന്നോട്ട് നയിക്കുന്ന ശക്തിയാണ്. ഈ രംഗത്ത് കഴിഞ്ഞ 27 വർഷമായി ലാന നിർണായകവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തി വരുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.
ആ സമ്പന്നമായ പ്രവർത്തനപാരമ്പര്യം കൂടുതൽ ഉത്തരവാദിത്വത്തോടെയും പുതുമയോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഈ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്. അംഗങ്ങളുടെ പ്രതീക്ഷകൾക്കും കാലത്തിന്റെ ആവശ്യങ്ങൾക്കും അനുസരിച്ചുള്ള വിവിധ പരിപാടികൾ ഭരണസമിതി ആസൂത്രണം ചെയ്തിട്ടുണ്ട്. സാഹിത്യചർച്ചകൾ, സൃഷ്ടിപരമായ വേദികൾ, പുതുതലമുറയെ ഭാഷയോടും സാഹിത്യത്തോടും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ, അംഗങ്ങളുടെ സർഗ്ഗവൈഭവം പരിപോഷിപ്പിക്കുന്ന പരിപാടികൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ്.
ഈ പ്രവർത്തനങ്ങൾ വിജയകരമായി പ്രാവർത്തികമാക്കുന്നതിൽ നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും സജീവ സാന്നിധ്യവും സഹകരണവും അനിവാര്യമാണ്. ലാനയുടെ യഥാർത്ഥ ശക്തി അതിന്റെ അംഗങ്ങളാണ്. ഓരോരുത്തരുടെയും അനുഭവസമ്പത്തും സർഗ്ഗവൈഭവവും ആത്മാർത്ഥ പങ്കാളിത്തവും ഈ സംഘടനയുടെ വളർച്ചയ്ക്ക് എന്നും കരുത്തായിട്ടുണ്ട്.
ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ലാനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനാകുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വെളിച്ചം വരും തലമുറകളിലേക്കും പകർന്നുനൽകുന്ന മഹത്തായ ദൗത്യത്തിൽ നമുക്കെല്ലാവർക്കും കൈകോർക്കാം.
സ്നേഹപൂർവ്വം,
സാമുവേൽ യോഹന്നാൻ
പ്രസിഡന്റ്
Your support and contributions will enable us to meet our goals and your generous donation will fund our mission. You can send your contributions via Zelle to lanalit97@gmail.com (preferred mode of payment) or clicking the link below (PayPal payment will have a fee).
